അങ്കമാലി : തുറവൂർ ഗ്രാമപഞ്ചായത്തിലെ സന്നദ്ധപ്രവർത്തകർക്കായി ഫയർഫോഴ്സിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പരിശീലനം നൽകി. കൊവിഡ് ഭീതിയിലും വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നതിനാൽ പരിശീലനം ലഭിച്ച ഒരു ഗ്രൂപ്പിനെ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം ജെയ്സൺ. സീനിയർ ഫയർമാൻ ബെന്നി അഗസ്റ്റിൻ, മെഡിക്കൽ ഓഫീസർ ഡോ. അരുൺ ബി കൃഷ്ണ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് അംഗങ്ങളായ ടി.ടി പൗലോസ്, ലത ശിവൻ, ധന്യ ബിനു, ലിസി മാത്യു, ഡോ. ശ്രീലക്ഷ്മി, ഡോ. ലേഖ, ഫയർമാനായ ബിജു ആന്റണി, സെക്രട്ടറി കെ.കെ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.