കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചാൽ നേരിടാൻ ഓരോ ഘട്ടത്തിലും നടപ്പാക്കുന്ന സൗകര്യങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സർജ് പ്ലാൻ. കൊവിഡ് വ്യാപനം കൈവിട്ട് പോയാൽ ജില്ലയിൽ ആറായിരത്തിനും 22500നുമിടയിൽ രോഗികൾ ഉണ്ടായേക്കാമെന്നാണ് കണക്കുകൂട്ടൽ. ഇതിനനുസരിച്ചാണ് സർജ്ജ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്റർ, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളിലുൾപ്പെടെ ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒരുക്കി ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. രോഗികളെ എവിടേക്കാണെത്തിക്കേണ്ടതെന്ന് കൺട്രോൾ റൂമിൽ നിന്ന് നിർദേശം നൽകും. സ്വകാര്യമേഖലയിൽ 75 ആശുപത്രികളും ബ്ലോക്ക്, പഞ്ചായത്ത് തലത്തിലും ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകളും ഒരുങ്ങും.

സർജ് പ്ലാനിൽ ഉള്ളത്

ടെലിമെഡിസിൻ, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, കൊവിഡ് കെയർ സെന്ററുകൾ, 88 സർക്കാർ, സ്വകാര്യ ആശുപത്രികളിലെ രോഗീപരിചരണം, മൂന്ന് ജില്ലാതല ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ (എഫ്.എൽ.ടി.സി), 15 ബ്ലോക്ക്തല എഫ്.എൽ.ടി.സികൾ, പഞ്ചായത്ത്, നഗരസഭാ തല എഫ്.എൽ.ടി.സികൾ, കൊവിഡ് ആശുപത്രികൾ

ഒരുങ്ങുന്ന ചികിത്സാകേന്ദ്രങ്ങൾ

രോഗികളുടെ എണ്ണം 50- 300നും ഇടയിലായാൽ

അങ്കമാലി അഡ്ലക്സിലെ എഫ്.എൽ.ടി.സി- ലഘു ലക്ഷണങ്ങളുള്ള 240

എറണാകുളം മെഡിക്കൽ കോളേജ് - സാമാന്യലക്ഷണങ്ങളുള്ള 45, തീവ്രലക്ഷണങ്ങളുള്ള 15

രോഗികളുടെ എണ്ണം 300നും 600നുമിടയിലായാൽ

സിയാൽ കൺവൻഷൻ സെന്റർ - 240

എറണാകുളം മെഡിക്കൽ കോളേജ് - 90

ഞാറക്കലിലെ എയിംസ് കമ്യൂണിറ്റി സെന്റർ- 30

രോഗികളുടെ എണ്ണം 600നും 1000നുമിടയിൽ

അഡ്‌ലക്‌സിലും സിയാലിലും - ലഘുലക്ഷണങ്ങളുള്ള 300 വീതം

മെഡിക്കൽ കോളേജിൽ - സാമാന്യ, തീവ്ര ലക്ഷണങ്ങളുള്ള 100 രോഗികൾ

ഞാറക്കലിൽ - സാമാന്യലക്ഷണങ്ങളുള്ള 30

കലൂരിലെ പി.വി.എസ് ആശുപത്രിയിൽ - സാമാന്യ, തീവ്ര ലക്ഷണങ്ങളുള്ള 70

രോഗികളുടെ എണ്ണം 1000നും1800നുമിടയിൽ

ലഘു ലക്ഷണങ്ങളുള്ള 600 ചികിത്സിക്കാനായി 40 പേരെ വീതം ചികിത്സിക്കാവുന്ന 15 എഫ്.എൽ.ടി.സികൾ ബ്ലോക്ക് തലത്തിൽ തുറക്കും.

അഡ്‌ലക്‌സിലും സിയാലിലും - 300 വീതം

കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം - 240

മെഡിക്കൽ കോളേജ് - സാമാന്യ ലക്ഷണമുള്ള 100 , തീവ്രലക്ഷണങ്ങളുള്ള 40

ഞാറക്കൽ - സാമാന്യ ലക്ഷണങ്ങളുള്ള 30

സ്വകാര്യ ആശുപത്രികൾ - സാമാന്യ ലക്ഷണങ്ങളുള്ള 70, തീവ്ര ലക്ഷണമുള്ള 20

കലൂരിലെ പി.വി.എസ് ആശുപത്രി - സാമാന്യ ലക്ഷണങ്ങളുള്ള 70, തീവ്രലക്ഷണമുള്ള 30

രോഗികളുടെ എണ്ണം 1800നും 6000നുമിടയിൽ
പഞ്ചായത്ത്, നഗരസഭാ തലത്തിൽ എഫ്.എൽ.ടി.സികളിലേക്ക് രോഗികളെത്തും. ലഘു ലക്ഷണങ്ങളുള്ള 3450 പേരെ പഞ്ചായത്തുകളിലെ സെന്ററുകളിൽ പ്രവേശിപ്പിക്കും.

സ്വകാര്യ ആശുപത്രികൾ - സാമാന്യലക്ഷണങ്ങളുള്ള 900, തീവ്രലക്ഷണമുള്ള 70

മെഡിക്കൽ കോളേജ് - തീവ്രലക്ഷണങ്ങളുള്ള 100

കലൂർ പി.വി.എസ് - തീവ്രലക്ഷണങ്ങളുള്ള 100

ഞാറക്കലിൽ - 30

രോഗികളുടെ എണ്ണം 6000നും 22500നുമിടയിലായാൽ
പഞ്ചായത്ത് എഫ്.എൽ.ടി.സികളിൽ 1650 പേരെയും ബ്ലോക്ക്തല കേന്ദ്രത്തിൽ 600 പേരെയും ജില്ലാ എഫ്.എൽ.ടി.സികളിൽ 840 പേരെയും ലഘുലക്ഷണങ്ങളോടെ പ്രവേശിപ്പിക്കും. സാമാന്യലക്ഷണങ്ങളുള്ള 3375 പേർക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകും. തീവ്രലക്ഷണങ്ങളുള്ള 600 പേർക്ക് സ്വകാര്യ ആശുപത്രികളിലെ ഐസിയുകളിലും 350 പേർക്ക് മെഡിക്കൽ കോളേജിലുമായിരിക്കും ചികിത്സ. പി.വി.എസ് ആശുപത്രിയിൽ 140 പേരെയും ഞാറക്കലിൽ 40 പേരെയും ചികിത്സിക്കും.