കൂത്താട്ടുകുളം: പെട്രോൾ, ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് പോസ്റ്റ് ഓഫീസ് മുൻപിൽ ഐ.എൻ.ടി.യു.സി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ഡി.സി.സി മുൻ പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് പി.സി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ടി.എൻ. വിജയകുമാർ, ബോബി അച്യുതൻ, പ്രിൻസ് പോൾ ജോൺ, ബാബു ജോസഫ് നാരായണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.