കൊച്ചി : ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സഹായ പദ്ധതിയുമായി തണൽപരിവാർ. സ്മാർട്ട് ടിവി, ലാപ്‌ടോപ്പ്, ടോക്കിംഗ് സോഫ്റ്റ്‌വെയർ ഘടിപ്പിച്ച മൊബൈൽഫോൺ,
ടാബ് തുടങ്ങി നവീന രീതിയിലുള്ള ഭിന്നശേഷി സൗഹൃദ പഠനോപകരണങ്ങളുമായി ഓൺലൈൻ പഠനകരുതൽ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂരിലെ തണൽപരിവാർ സംസ്ഥാന കമ്മിറ്റി ഓഡിറേറാറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് അംബിക ശശി അദ്ധ്യക്ഷയായി. നഗരസഭ ചെയർപേഴ്‌സൺ സതിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്‌സൺ നിഷ വിനയൻ, തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എം. നാസർ, ഡോ.നടാഷ തെരേസ, ഓണമ്പിള്ളി മുഹമ്മദാലി ഹാജി, ബി.പി.ഒ. ഐഷ, ബേബി വായ്ക്കര, ഷെമീനഷക്കീർ, രജനി രാജേഷ്, ഗോപാൽ മയൂരം എന്നിവർ സംസാരിച്ചു. ഭിന്നശേഷി സൗഹൃദ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഭിന്നശേഷി കുടുംബങ്ങൾക്കായി നടപ്പിലാക്കിവരുന്ന ഭക്ഷ്യഭദ്രത പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.