മൂവാറ്റുപുഴ: അയ്യൻകാളിയുടെ 79ാം ചരമവാർഷികാനുസ്മരണദിനം കേരള ചേരമർസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആചരിക്കും. എല്ലാ ജില്ലാ കമ്മിറ്റികളുടേയും നേതൃത്വത്തിൽ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അയ്യൻകാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. മൂവാറ്റുപുഴ നെഹ്റുപാർക്കിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കേരള ചേരമർസംഘം സംസ്ഥാന പ്രസിഡന്റ് എൻ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.