കൊച്ചി: ലോക്ക് ഡൗൺ കാലത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജീവനക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ ജോയ് ആലുക്കാസ് ഒരുക്കിയ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. 25 കുട്ടികളും ആറ് നവജാത ശിശുക്കളും ഉൾപ്പടെ 174 പേരാണ് ജൂൺ 16ന് പുലർച്ചെ എത്തിയത്.
ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി എല്ലാവർക്കും റാപ്പിഡ് ടെസ്റ്റും പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റും നൽകിയാണ് ഇവരെ ദുബായിൽ നിന്ന് യാത്രയാക്കിയത്. നാട്ടിൽ നിന്ന് സന്ദർശക വിസയിൽ വന്ന ജീവനക്കാരുടെ മാതാപിതാക്കളെയും യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു.
ജീവനക്കാരുടെ ക്ഷേമവും സന്തോഷവുമാണ് ജോയ് ആലുക്കാസ് അവർക്ക് നൽകുന്ന വാഗ്ദാനം.അത് പാലിക്കാനാണ് നാട്ടിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റ് ഒരുക്കിയതെന്ന് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.