കൊച്ചി: മലയാളത്തിൽ സംസാരിക്കുന്നത് ടെക്സ്റ്റായി മാറ്റാൻ കഴിയുന്ന മൊബൈൽ ആപ്ളിക്കേഷൻ കീബോർഡ് പുറത്തിറങ്ങി. ബോബ്ൾ എ.ഐ മലയാളത്തിലും മംഗ്ലീഷിലും ഉപയോഗിക്കാൻ കഴിയും.കാർട്ടൂൺ ഹെഡ് എന്ന സേവനമുപയോഗിച്ച് കാർട്ടൂൺ സൃഷ്ടിക്കാനും ആപ്പിൽ സൗകര്യമുണ്ട്. ആയിരത്തിലേറെ ജിഫുകളും സ്റ്റിക്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മലയാളം സ്മാർട്ട് ഫോൺ കീബോർഡാണിതെന്ന് ബോബ്ൾ ഐ സ്ഥാപകനും സി.ഇ.ഒയുമായ അങ്കിത് പ്രസാദ് പറഞ്ഞു. ഏറ്റവും പുതിയ മലയാളം ഫോണ്ടുകളും ഉപയോഗിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.