കൊച്ചി: കേന്ദ്ര സർക്കാരിന്റെ കൊവിഡ് പാക്കേജ് അട്ടിമറിക്കുന്നതുൾപ്പെടെയുള്ള
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേനകാ ജംഗ്ഷനിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, ഭാരവാഹികളായ സി.ജി. രാജഗോപാൽ, കെ.എസ്. രാജേഷ്, ആർ. സജികുമാർ, ഭാസിത്കുമാർ, എസ്. സജി, എം.എം. ഉല്ലാസ് കുമാർ, അഡ്വ. എം.എൻ. വേദരാജ്, സുനിൽ തീരഭൂമി, പി.ജി. മനോജ്കുമാർ, യു.ആർ. രാജേഷ്, പി.എസ്. സ്വരാജ്, എം.എസ്. കൃഷ്ണകുമാർ, ഷിബു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.