കൊച്ചി: വൈദ്യുതിബിൽ സംബന്ധമായ സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ (കെ.എസ്.ഇ.ബി.ഒ.എ) ഇടപെടുന്നു. വാട്സ്ആപ്പും ഇ മെയിലും വഴി ഉപഭോക്താക്കൾക്ക് പരാതികൾ നൽകാം. അസോസിയേഷന്റെ കൺസ്യൂമർ ക്ളിനിക് കമ്മിറ്റി ‌ഓരോ പരാതികൾക്കുമുള്ള മറുപടി ഫോണിലൂടെ നൽകും. വൈദ്യുതിബിൽ സംബന്ധിച്ച പരാതികൾ 9946045025 എന്ന വാട്സ് ആപ്പ് നമ്പറിലോ kseboaekm123@gmail.com എന്ന മെയിലിലോ അറിയിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.