പറവൂർ : സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനസൗകര്യമില്ലാത്ത നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ പത്ത് വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി. പുനർജനി പദ്ധതിയിലൂടെ ജോഷ്വാ ജനറേഷൻ മിനിസ്ട്രിസാണ് ടാബുകൾ നൽകിയത്. വി.ഡി. സതീശൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ജെസി രാജു, സ്‌കൂൾ മാനേജർ ഹരി വിജയൻ, പ്രിൻസിപ്പൽ വി.പി. ജയശ്രീ, ഹെഡ്മാസ്റ്റർ ബിജു, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, നഗരസഭ കൗൺസില‌ർമാകായ സജി നമ്പ്യത്ത്, ഡെന്നി തോമസ് തുടങ്ങിയവർ പങ്കെടുത്തു.