phone
ഗരിമ ലേഡീസ് ആൻഡ് ഗിഫ്റ്റ് ഉടമ ഷാജിയും ഭാര്യ ഷീലാ ഷാജിയും സമ്മാനിച്ച മൊബൈൽ ഫോണുമായി വിദ്യാർത്ഥികൾ

നെട്ടൂർ: ലേക്‌ഷോർ ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന ഗരിമ ലേഡീസ് ആൻഡ് ഗിഫ്റ്റ് ഉടമ ഷാജിയും ഭാര്യ ഷീലാ ഷാജിയും ഓൺലൈൻ പഠനാവശ്യങ്ങൾക്കായി 5 നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ സമ്മാനിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി നെട്ടൂർ യൂണിറ്റ് പ്രസിഡന്റും യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.എസ്. നിഷാദ് വിതരണോദ്ഘാടനം നടത്തി. പൊതുപ്രവർത്തകരായ കുരുവിള മാത്യൂസ്, ആന്റണി, കെന്നഡി, ഗിരി എന്നിവരും മൊബൈൽഫോൺ കൈമാറി. വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നന്ദി രേഖപ്പെടുത്തി.

ലോക് ഡൗൺ ആരംഭിച്ചതിന് ശേഷം കാരുണ്യപ്രവർത്തനങ്ങളുമായി ഈ ദമ്പതികൾ രംഗത്തുണ്ട്. നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും സാമ്പത്തിക സഹായങ്ങളും നൽകിവരുന്നു.