മൂവാറ്റുപുഴ: കൊവിഡ്-19നെ തുടർന്ന് ദുരിത ജിവിതംഅനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന വിവധ വായ്പ പദ്ധതികളുടെ വിതരണോദ്ഘാടനം പേഴയ്ക്കാപ്പിള്ളി ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റെ കെ.എൻ. മോഹനൻ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ വി.എച്ച്.ഷെഫീക്ക്, വൈസ് പ്രസിഡന്റ് മറിയംബീവി നാസർ, ബാങ്ക് സെക്രട്ടറി എൻ.എം.കിഷോർ, ബ്രാഞ്ച് മാനേജർ: എം.കെ.നിസ, ഷൈല,ഷൈല ഷെബീബ്, വി.എസ്.അൻവർ എന്നിവർ സംബന്ധിച്ചു.പായി പ്ര ഗ്രാമപഞ്ചായത്തിലെ 12 വാർഡിലുള്ള അഷ്ടമി കുടുംബശ്രീക്കാണ് ആദ്യ വായ്പ വിതരണം ചെയ്തത്. മുഖ്യ മന്ത്രിയുടെ സഹായ വായ്പ പദ്ധതി കുടുംബശ്രീ അംഗങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നതെന്ന് സെക്രട്ടറി എൻ.എം. കിഷോർ പറഞ്ഞു.