കോലഞ്ചേരി: സംസ്ഥാന സർക്കാരിന്റെ 'സുഭിക്ഷകേരളം' പദ്ധതിയുടെ ഭാഗമായി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കോലഞ്ചേരി ഉപജില്ല ജൈവ നെൽകൃഷിക്ക് വിത്തിട്ടു. മുൻ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.പി. തമ്പിയുടെ തിരുവാണിയൂർ വെങ്കിട പാടശേഖരത്തിലെ ഒരേക്കർ പാടത്താണ് കൃഷിയിറക്കുന്നത്. കർഷക സംഘം സംസ്ഥന കമ്മിറ്റിയംഗം സി.കെ. വർഗീസ് വിത്തു വിതച്ചു.തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ്, പഞ്ചായത്തംഗം നിമ്മി ജിജോ, സി.പി.എം ലോക്കൽ സെക്രട്ടറി എൻ.വി കൃഷ്ണൻകുട്ടി, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ഏല്യാസ് മാത്യു, ടി.വി പീറ്റർ, അജി നാരായണൻ എന്നിവർ സംബന്ധിച്ചു.