കോലഞ്ചേരി: ഓൺലൈൻ വിദ്യാഭ്യാസത്തിന് ടി.വി ചലഞ്ചുമായി വിവിധ സംഘടനകൾ. എൻ.സി.പി കുന്നത്തുനാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടവുകോട് ആർ.എം.എച്ച്.എസ് സ്‌കൂളിലെ ഒരു വിദ്യാർത്ഥിയ്ക്ക് ജില്ലാ സെക്രട്ടറി റെജി ഇല്ലിയ്ക്കപറമ്പിൽ ടി.വികൈമാറി. ബ്ലോക്ക് പ്രസിഡന്റ് സാൽവി കെ ജോൺ, ബ്ലോക്ക് ഭാരവാഹികളായ സുകുമാരൻ വി.വി, അനിൽ കുമാർ, ശ്രീകുമാർ പാങ്കോട്, സജിത് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.കെ.എസ്.യു കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകപ്പിള്ളി യു.പി സ്‌കൂളിന് സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ വിജു ജേക്കബ് ടി.വികൾ കൈമാറി.

കുന്നത്തുനാട് ബ്ലോക്ക് പ്രസിഡന്റ് കെ.വി വർഗീസ് ,ഡി.സി.സി ജനറൽ സെക്രട്ടറി സുജിത് പോൾ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഭാഗ്യനാഥ് ,ടി.പി വർഗീസ്, പി.വി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.ഞാറല്ലൂർ ബേത് ലഹേം ദയറ സ്‌കൂളിലെ കുട്ടികൾക്ക് പി.ടി.എ കമ്മിറ്റി അംഗങ്ങൾ ചേർന്ന് രണ്ട് ടി.വി നൽകി.ഹെഡ് മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീനയ്ക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് വി.എസ് ഷിഹാബ്, അബ്ദുൽ കരീം, മിനി രതീഷ്, സതി ശങ്കർ, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇതുവരെ 16 കുട്ടികൾക്ക് ടിവി ബേത് ലഹേം ദയറ സ്‌കൂൾ മുൻ കൈയെടുത്ത് നൽകി.