congress
ചൈനീസ് സൈന്യത്തിന്റെ അക്രമണത്തിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനീകർക്ക് ആലുവ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആലുവ മഹാത്മാഗാന്ധി സ്‌ക്വയറിൽ ആദരാഞ്ജലി അർപ്പിക്കുന്നു

ആലുവ: ചൈനീസ് സൈന്യത്തിന്റെ അക്രമണത്തിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികർക്ക് ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആലുവ മഹാത്മാഗാന്ധി സ്‌ക്വയറിൽ ആദരാഞ്ജലി അർപ്പിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ അനുസ്മരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫാസിൽ ഹുസൈൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തർ ഇഷാം, മുനിസിപ്പൽ ചെയർപേഴ്‌സൻ ലിസി അബ്രാഹം, മുൻ മുനിസിപ്പൽ ചെയർമാൻ എം.ടി. ജേക്കബ്, ലത്തീഫ് പൂഴിത്തറ, ജോസി പി. ആൻഡ്രൂസ്, ആനന്ദ് ജോർജ്, ഹസിം ഖാലിദ്, ടി.എം. മൂസാക്കുട്ടി, പോൾ ബി. സേവ്യർ, സൗമ്യ കാട്ടുങ്ങൽ, ബാബു കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.