കോലഞ്ചേരി: പഴന്തോട്ടം സ്‌കൂളിലെ നിർദ്ധന വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജിൻ മുൻ കൈയെടുത്ത് ടി വി നൽകി. ഒളിമ്പ്യൻ കെ.എം. ബിനുവും പ്രമുഖ ഫുട്‌ബാൾ കമന്റേറ്റർ ഷൈജു ദാമോദറും ചേർന്ന് കൈമാറി.ജില്ല പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജെ.വി അനിത, ഹെഡ്മാസ്റ്റർ ഹരീന്ദ്രൻ കൊയിലോടൻ, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, അമൽ ഷൈജു, സി.എൻ മോഹൻദാസ്, എം.എസ് അമ്പിളി, സ്മിത തങ്കപ്പൻ, പി.ആർ ലക്ഷ്മി, കെ.വി അനിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.