മൂവാറ്റുപുഴ: മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്റ്റേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ അവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി.മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന ധർണ മുൻ എം.എൽ.എ ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ്ങ് ടെസ്റ്റ് പുനരാരംഭിക്കുക. ഡ്രൈവിങ്ങ് പരിശീലനത്തിനുള്ള അനുമതി നൽകുക, സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. യോഗത്തിൽ സിംപിൾ സിദ്ധീക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽദോസ് കോതമംഗലം മുഖ്യ പ്രഭാഷണം നടത്തി.എം.എൻ ബിജു മർഫി ,വിഷ്ണു വി.നായർ എന്നിവർ സംസാരിച്ചു.