tv
വിദ്യാർത്ഥികൾക്ക് സൗജന്യമായി ടി.വി നൽകുന്ന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് ഒഫ് ആലുവ മെട്രൊ ഈസ്റ്റ് കടുങ്ങല്ലുരിൽ തായിക്കാട്ടുവീട്ടിൽ അർജ്ജുന് ആദ്യ ടി.വി സമ്മാനിക്കുന്നു

ആലുവ: ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് സൗജന്യമായി ടെലിവിഷൻ നൽകുന്ന പദ്ധതിയുമായി ലയൺസ് ക്ലബ് ഒഫ് ആലുവ മെട്രൊ. ഈസ്റ്റ് കടുങ്ങല്ലുരിൽ തായിക്കാട്ടുവീട്ടിൽ അർജ്ജുൻ എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കാണ് പദ്ധതി പ്രകാരം ആദ്യ ടി.വി നൽകിയത്. ലയൺസ് ക്ലബ് ഒഫ് ആലുവ മെട്രൊ പ്രസിഡന്റ് കെ.വി. പ്രദീപ് കുമാർ, സെക്രട്ടറി റാൂഫ് അലി, മുഹമ്മദ് സാദിക്ക്, ബിനു രാജൻ, രമേഷ് സേതുനാഥ്, മുൻസിപ്പൽ കൗൺസിലർ ശ്യാം പദ്മനാഭൻ, കടുങ്ങല്ലുർ പഞ്ചായത്ത് അംഗം ജയപ്രകാശ്, രാമചന്ദ്രൻ നായർ എന്നിവർ സംബന്ധിച്ചു.