ആലുവ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താൻ ഡി.വൈ.എഫ്.ഐ ആരംഭിച്ച റീസൈക്കിൾ കേരളയുടെ ഭാഗമായി ഡോ. ടോണി ഫെർണാണ്ടസ് എഴുതിയ 'നേത്രോത്സവം' എന്ന പുസ്തകത്തിന്റെ 50 കോപ്പി ജില്ലാ സെക്രട്ടറി എ.എ. അൻഷാദിന് ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റർ അഡ്മിനിസ്ട്രേറ്റർ നൂറുദീൻ കൈമാറി. ബ്ലോക്ക് സെക്രട്ടറി എം.യു. പ്രമേഷ്, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം വി.ജി. നികേഷ്, ഹംസക്കോയ എന്നിവർ പങ്കെടുത്തു.