യുദ്ധഭീതിയിൽ ചൈനീസ് ഉത്പന്നങ്ങളെ ഒറ്റയടിക്ക് പൂർണമായും ഇന്ത്യയ്ക്ക് ഒഴിവാക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ സംശയം. ഉത്തരം ലളിതമാണ് അത്ര എളുപ്പമല്ല. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഇന്ത്യൻ വിദേശവ്യാപാരത്തിന്റെ പത്ത് ശതമാനവും ചൈനയിൽ നിന്നുള്ള ഇറക്കുമതിയാണ്. പെട്ടെന്നുള്ള ഒരു ബഹിഷ്കരണം ഇന്ത്യൻ ഉത്പാദനമേഖലയെയും ബാധിക്കും.
ഇന്ത്യയുടെ ബലഹീനത
ചൈനീസ് ഉത്പന്നങ്ങൾ ഇല്ലെങ്കിൽ ഇന്ത്യൻ നിർമ്മാണ മേഖല പ്രതിസന്ധിയിലാകും.
കളിപ്പാട്ടങ്ങൾ മുതൽ വമ്പൻ മെഷീനറികൾക്ക് വരെ ചൈനയെ ആശ്രയിക്കുന്നു
മാനുഫാക്ചറിംഗ് കമ്പനികളുടെ യന്ത്രങ്ങളെല്ലാം തന്നെ ചൈനയുടേത്.
സ്പെയർപാർട്ട്സുകളുൾപ്പടെ ലഭ്യത കുറഞ്ഞാൽ പ്രതിസന്ധി.
ഇന്ത്യൻ കമ്പനികളുടെ പല ഉത്പന്നങ്ങളും നിർമ്മിക്കുന്നത് ചൈനയിലെ ഫാക്ടറികളിൽ
ചൈനീസ് സാമഗ്രികളുടെ അഭാവം പരിഹരിക്കാൻ സമയമെടുക്കും.
വിലക്കുറവിൽ ചൈനയെ മറികടക്കാൻ മറ്റ് രാജ്യങ്ങൾക്കാവില്ല
മൊബൈൽ ഫോണും, കമ്പ്യൂട്ടറും ഉൾപ്പടെ കൺസ്യൂമർ ഉത്പന്നങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകും.
പ്രതിസന്ധിയിലാകും ചൈന
ചൈനയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ. അത് അവഗണിക്കാനാവില്ല.
ലോകത്തെ ഏറ്റവും വലിയതും വികസിക്കുന്നതുമായ വിപണിയാണ് ഇന്ത്യ. അത് നഷ്ടപ്പെടുത്തുക ബുദ്ധിപരമല്ല.
യൂറോപ്യൻ രാജ്യങ്ങളെ പോലെ ഗുണനിലവാരമാനദണ്ഡങ്ങൾ ഇന്ത്യയിലില്ല.
നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പകരം മറ്റൊരു വിപണി കണ്ടെത്തൽ പ്രായോഗികമല്ല.
ഒട്ടേറെ ചൈനീസ് കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും
ചൈനീസ് സൗരോർജ ഉല്പന്നങ്ങളുടെ പ്രധാന വിപണിയാണ് ഇന്ത്യ
ചൈനീസ് നിക്ഷേപം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
ചൈനയിലെ വിദേശനിക്ഷേപങ്ങൾക്ക് യുദ്ധം തിരിച്ചടിയാകും.