മൂവാറ്റുപുഴ: മലങ്കര ഡാം തുറക്കുമെന്നുള്ള മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ നടത്തി. മൂവാറ്റുപുഴ നഗരാതിർത്തിയിൽ വെള്ളം കയറുവാൻ സാധ്യതയുള്ള ഇലാഹിയ കോളനിയിലെ താമസക്കാരെ മാറ്റി പാർപ്പിക്കുന്നതിനുള്ള മോക്ക് ഡ്രില്ലാണ് നടത്തിയത്. തുടർന്ന് അഗ്നി രക്ഷാ സേന, റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ്, നഗരസഭ , പൊലീസ്, സിവിൽ ഡിഫൻസ് മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത്. താമസക്കാരെ നാല് കേന്ദ്രങ്ങളിലേക്കാണ് മാറ്റിയത്. വൃദ്ധരേയും, കൊവിഡ് രോഗികളേയും, രോഗം സംശയിക്കുന്നവരേയും
വ്യത്യസ്ഥകേന്ദ്രങ്ങളിലേക്കാണ് മാറ്റിയിട്ടുള്ളത്.