കൊച്ചി: കൊവിഡ് കാലത്തെ വൈദ്യുത നിരക്ക് പൂർണമായും എഴുതിത്തള്ളണമെന്ന് ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റി നിരക്ക് വർദ്ധനക്കെതിരെ കോമ്പാറാ വൈദ്യുതി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ ആമുഖപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, സെക്രട്ടറി വിജയൻ നെരിശാന്തറ, ഇ.കെ.സുരേഷ് കുമാർ, വി.എസ് രാജേന്ദ്രൻ, മനോജ് മാടവന, ഇ.ജി. ജയഗോപാൽ, കെ.ഡി. ഗോപാലകൃഷ്ണൻ, ആർ. ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.