മരട്: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് മരട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരട് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി. സി.പി.ഐ മരട് ലോക്കൽ അസി. സെക്രട്ടറി പി.ബി. വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.എസ്. വിനീഷ്, കമ്മിറ്റി അംഗം ടി.കെ. ജയേഷ്,
ഷഹന സൈജു എന്നിവർ സംസാരിച്ചു.