mla
പോത്താനിക്കാട് കല്ലട പൂതപ്പാറ പ്ലാച്ചേരില്‍ ബിജുവിന്റെ കുടുംബത്തിന് എല്‍ദോ എബ്രഹാം എം.എല്‍.എ ടി.വിയും, ഡിഷും കൈമാറുന്നു

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തിലെ കല്ലട പൂതപ്പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന മൂന്ന് വിദ്യാർത്ഥിൾക്ക് എൽദോ എബ്രഹാം എം.എൽ.എ ടി.വി കൈമാറി. പെയിന്റിംഗ് തൊഴിൽ ചെയ്യുന്ന പ്ലാച്ചേരിൽ ബിജുവിന്റെ കുടുംബത്തിനാണ് ടി.വിയും ഡിഷും കൈമാറിയത്.ഒൻപതിലും, ആറിലും,രണ്ടിലും പഠിക്കുന്ന മൂന്ന് കുട്ടികളാണ്ബിജുവിനുള്ളത്. എൽദോ എബ്രഹാം എം.എൽ.എ മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാ ദീപ്തി പദ്ധതി പ്രകാരം ഓൺലൈൻ പഠനം സൗകര്യം ഒരുക്കുന്നതിനായി എം.എൽ.എയുടെ ടാബ് ലറ്റ് ചലഞ്ചിലേക്ക് ദേശീയ ഹൈജമ്പ് താരം ജിനു മരിയ മാനുവലാണ് ടി.വിയും ഡിഷും നൽകിയത്. കായിക താരങ്ങളായ ജിനുവിനും, ഭർത്താവ് ജോർജിനും കായിക നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ അടുത്തിടെ വിദ്യാഭ്യാസ വകുപ്പിൽ ജോലി ലഭിച്ചിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ എം സി ജേക്കബ്, ജിനുവിന്റെ മാതാവ് ഡോളി, എൽദോസ് പുത്തൻപുര, പി.വി.വക്കച്ചൻ, ബിജി ഭാസ്‌ക്കർ, ഷൈബി , ഊര് മൂപ്പൻ വാസു എന്നിവർ പങ്കെടുത്തു.