പറവൂർ: കൊവിഡിന്റെ മറവിൽ കെ.എസ്.ഇ.ബി നടത്തുന്ന പകൽക്കൊള്ള അവസാനിപ്പിക്കുക, വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക, ഇന്ധനവില കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി.പറവൂർ ടൗൺ മണ്ഡലം കമ്മിറ്റി കെ.എം.കെ കവലയിലെ പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു.ഏഴിക്കര മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിനു മുന്നിൽ നടത്തിയ ധർണ പറവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ.നസീർ അദ്ധ്യക്ഷത വഹിച്ചു.വടക്കേക്കര മണ്ഡലം കമ്മിറ്റി മൂത്തകുന്നം കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ. സൈജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു.