കൊച്ചി: ഭാരതീയ ജനതാ കർഷകമോർച്ച കൊച്ചി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കുമ്പളങ്ങി പഞ്ചായത്ത് ചുടുകാട് പാടശേഖരത്തിൽ പൊക്കാളി വിത്തുവിത ഉത്സവം നടന്നു. ബി.ജെ.പി കൊച്ചി മണ്ഡലം പ്രസിഡന്റ് എൻ.എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ സെക്രട്ടറി കെ.പി. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി.മുൻ മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ. വിശ്വനാഥൻ, കൊച്ചി മണ്ഡലം വൈസ് പ്രസിഡന്റ് പി.പി. ശിവദത്തൻ, കർഷകമോർച്ച കൊച്ചി മണ്ഡലം പ്രസിഡന്റ് ആർ.ജി. രാമരാജ്, വൈസ് പ്രസിഡന്റ് എം.എൻ. പത്മനാഭൻ, കർഷകമോർച്ച കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മോഹൻലാൽ, ജനറൽ സെക്രട്ടറി കെ.ബി. പ്രദീപ്, എസ്. ശ്രീകാന്ത്, പി.പി. സനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.