bjp
ചെങ്ങമനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ ബി.ജെ.പി നിർമ്മിച്ച നൽകുന്ന അങ്കണവാടി കെട്ടിടത്തിന് ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എ.കെ. നസീർ കെട്ടിടത്തിന് തറക്കല്ലിടുന്നു

നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ അങ്കണവാടി കെട്ടിടം നിർമ്മിച്ച് നൽകുമെന്ന ബി.ജെ.പി പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് വേണ്ടി ചെങ്ങമനാട് സരസ്വതിസേവ ട്രസ്റ്റും ബി.ജെ.പിയും സംയുക്തമായിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്.അങ്കണവാടിക്കൊപ്പം ഇതേകെട്ടിടത്തിൽ വായനശാലയും സ്ഥാപിക്കാനാണ് തീരുമാനം. പാർട്ടി മദ്ധ്യമേഖല പ്രസിഡന്റ് എ.കെ. നസീർ കെട്ടിടത്തിന് തറക്കല്ലിട്ടു. പാർട്ടി ജില്ലാ ഉപാദ്ധ്യക്ഷൻമാരായ എം.എൻ. ഗോപി, ലത ഗംഗാധരൻ, ജില്ലാ സമിതി അംഗം എം.ബി. രവി, മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, വാർഡ് മെമ്പർ വി.എൻ. സജികുമാർ എന്നിവർ സംസാരിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി മിഥുൻ ചെങ്ങമനാട്, പാർട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി സേതുരാജ്,വെസ് പ്രസിഡന്റ് കെ.എസ്. രഘു, ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ. രജീഷ് തുടങ്ങിയവർ പങ്കെടുത്തു.