പറവൂർ : ഹെൽത്തി കേരള കാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കരുമാല്ലർ പഞ്ചായത്തിലെ സൂപ്പർമാർക്കറ്റുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, മീൻ മാർക്കറ്റുകൾ, ഹോട്ടലുകൾ, ഓട്ടോസ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധനയും കോവിഡ് പ്രതിരോധ ബോധവത്കരണവും നടത്തി. മാസ്ക് ഉപയോഗിക്കാത്തവർക്ക് താക്കീത് നൽകി. പഞ്ചായത്തിൽ 69 പേർ ഹോം ക്വാറന്റൈനിലുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളേജിൽ കൊവിഡ് കെയർ സെന്ററും പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. സിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി. ഷിബു, ആർ. അജയകുമാർ എന്നിവർ നേതൃത്വം നൽകി