y-con
ഇന്ധനവിലവർദ്ധനവനെതരെയൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മറ്റി പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പി ച്ച പ്രതിഷേധ ധർണ ടി.ജെ. ടൈറ്റസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇന്ധന വില വർദ്ധനവിനെതിരെ കടുങ്ങല്ലൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കിഴക്കെ കടുങ്ങല്ലൂരിലെ പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കടുങ്ങല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ടി.ജെ. ടൈറ്റസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. ഹൈദ്രോസ് അദ്ധ്യക്ഷനായി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ശ്രീകുമാർ മുല്ലേപ്പിള്ളി, സുരേഷ് മുട്ടത്തിൽ, കെ.എ. അബ്ദുൾഅസീസ്, അബ്ദുൾസലാം, മുഹമ്മദ് അൻവർ,കെ.ജെ. ജോണി എന്നിവർ സംസാരിച്ചു.