അങ്കമാലി: സി.പി.ഐ.എം മൂക്കന്നൂർ ലോക്കൽ കമ്മിറ്റി അംഗവും, എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറുമായിരുന്ന പി.കെ സുബ്രഹ്മണ്യന്റെ രണ്ടാംചരമ വാർഷികം ആചരിച്ചു.ബ്രാഞ്ച് കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തി അനുസ്മരണം നടത്തി. വട്ടേക്കാട് കവലയിൽ ചേർന്ന യോഗത്തിൽ പാർട്ടി ഏരിയ സെക്രട്ടറി അഡ്വ.കെ.കെ ഷിബു അനുസ്മരണം നടത്തി. പി വി മോഹനൻ അദ്ധ്യക്ഷനായി.ലോക്കൽ സെക്രട്ടറി കെ.എസ് മൈക്കിൾ, ടി.പി വേലായുധൻ, ടി.വി വേലായുധൻ എന്നിവർ സംസാരിച്ചു.