കൊച്ചി: കേരള അഡ്വർട്ടൈസിംഗ് ഇൻഡസ്ട്രിസ് അസോസിയേഷൻ എറണാകുളം യൂണിറ്റിന്റെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യോഗമണ്ഡൽ ഗവൺമെന്റ് എൽ.പി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ‌ ടിവി സമ്മാനിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപിക മീന അദ്ധ്യക്ഷയായി. അസോസിയേഷൻ പ്രസിഡന്റ് കെ. വിജയകുമാർ ടിവി കൈമാറി. സെക്രട്ടറി ശ്രീകുമാർ, കമ്മിറ്റി അംഗങ്ങളായ പ്രമോദ്, ജയകുമാർ എന്നിവർ പങ്കെടുത്തു.