കൊച്ചി: ഇന്ത്യ - ചൈന അതിർത്തിയായ ലഡാക്ക് ഗാൽവൻ താഴ്‌വരയിൽ കേണൽ ഉൾപ്പെടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ബി.ജെ.പി.എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, മേഖല ജില്ലാ നേതാക്കളായ കെ.എസ്. രാജേഷ്, ആർ. സജികുമാർ, ഭാസിത്കുമാർ, ഷാജി മൂത്തേടൻ, സി.ജി. രാജഗോപാൽ, കെ. വിശ്വനാഥൻ, അഡ്വ. എം.എൻ. വേദരാജ്, സുനിൽ തീരഭൂമി, എം.എസ്. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.