കൊച്ചി: കൊതുകുജന്യ പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യസുരക്ഷയ്ക്ക് മാലിന്യമുക്ത
പരിസരം കാമ്പയിന് തുടക്കമായി. വീടും പരിസരവും വൃത്തിയാക്കുന്നതിനും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ റെസിഡന്റ്സ് അസോസിയേഷനുകൾ, ആശാവർക്കർമാർ, കുടുബശ്രീ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു