മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ മാറാടി ഗ്രാമപഞ്ചായത്തിനനുവദിച്ച പുതിയ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ (വെള്ളി) രാവിലെ 10ന് എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യപ്രഭാഷണം നടത്തും. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ മുതൽ മുടക്കിയാണ് പുതിയമന്ദിരം നിർമിക്കുന്നത്. പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിലവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തായിട്ടാണ് പുതിയ മന്ദിരം നിർമിക്കുന്നത്.