മൂവാറ്റുപുഴ: ഇന്ധനവില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. സൈജൽ പാലിയത്ത്, ഖലീൽ ചിറപ്പാടി, രാഹുൽ എം , മുബിഷിർ .പി തുടങ്ങിയവർ സംസാരിച്ചു.