 
കോലഞ്ചേരി:ഡിവൈ.എഫ്.ഐ മഴുവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ യു.ഡി.എഫ് അഴിമതി ഭരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. മുൻ യു.ഡി.എഫ് പഞ്ചായത്തംഗം ജോർജ് കണ്ടനാടിന്റെ സ്മരണക്കായി പണിത പെരിയാർവാലി കനാൽബണ്ട് റോഡിലെ ടാറിങ്ങിലെ അഴിമതി ആരോപിച്ചാണ് സമരം. ടാറിംഗ് പൂർത്തിയാക്കി ഒരാഴ്ചക്കുള്ളിൽ റോഡ് തകർന്നു. കൂടാതെ പഞ്ചായത്ത് പണിത ഭൂരിഭാഗം റോഡുകളും തകർന്നു. കരാറുകാരും പഞ്ചായത്ത് ഭരണസമിതിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളതെന്നും ഡിവൈ.എഫ്.ഐ ആരോപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ മേഖലാ പ്രസിഡന്റ് ഹരി കൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ജയകുമാർ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ഹർഷൻ, ലോക്കൽ സെക്രട്ടറി വി.കെ അജിതൻ, സി.എ അൻസാർ, സിജോ വർഗീസ്, പി.കെ മനു, എൽദോസ് വർഗീസ് എന്നിവർ സംസാരിച്ചു.