sndp
ഓൺലെെൻ പഠന സൗകര്യമൊരുക്കുന്നതിനായി മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂളിലേയും ഹെെസ്ക്കൂളിലേയും കുട്ടികൾക്ക് പ്രിൻസിപ്പൽ ഇൻ ചാർജ് സിനി എം.എസ്, അദ്ധ്യാപകരായ രാധാകൃഷ്ണൻ, ഗോപകുമാർ എന്നിവർ ചേർന്ന് ടിവി. കെെമാറുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂളിലേയും ഹെെസ്ക്കൂളിലേയും കുട്ടികൾക്ക് ഓൺലെെൻ പഠന സൗകര്യമൊരുക്കുന്നതിന് ടെലിവിഷൻ നൽകി. സ്കൂൾ അദ്ധ്യാപകരുംപി.ടി.എയും ചേർന്നാണ് ടി വി നൽകിയത്. സ്കൂൾ ഹാളിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് സിനി എം.എസ്, അദ്ധ്യാപകരായ രാധാകൃഷ്ണൻ, ഗോപകുമാർ എന്നിവർ ചേർന്ന് കുട്ടികൾക്ക് ടി.വി. കെെമാറി. വീട്ടിൽ ഓൺലെെൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കെല്ലാം പഠനസൗകര്യം ഒരുക്കിനൽകാനാണ് അദ്ധ്യാപകരുടേയും പി.ടി.എയുടേയും തീരുമാനം.