കൂത്താട്ടുകുളം: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി ടി.വി കൈമാറി നവവധൂവരന്മാർ. ആതിര - പ്രണവ് ദമ്പതികളാണ് വിവാഹ വേദിയിൽ ടി.വി ചലഞ്ച് ഏറ്റെടുത്തത്.ഇവർ നൽകിയ ടി.വി സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം.ആർ സുരേന്ദ്രനാഥ് ഏറ്റുവാങ്ങി.നഗരസഭാ സ്റ്റാൻഡിംഗ്
കമ്മിറ്റി ചെയർമാൻമാരായ സണ്ണി കുര്യാക്കോസ്, സി.എൻ പ്രഭകുമാർ എന്നിവർ പങ്കെടുത്തു.ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. കൂത്താട്ടുകുളം മറ്റത്തിൽ തങ്കച്ചന്റെയും ഷൈലയുടെയും മകളാണ് ബികോം ബിരുദധാരിയായ ആതിര.മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രണവ് പള്ളുരുത്തി ഈഴമുറിയിൽ ബാബുവിന്റെയും ശൈലജയുടെയും മകനാണ്.ഒരു കുട്ടിയുടെ പോലും പഠിപ്പ് മുടങ്ങരുതെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സർക്കാരിന്റെ കരുതലിന് ഒപ്പം ചേരുവാനായതിൽ സന്തോഷമുള്ളതായി ആതിരയും പ്രവീണും പറഞ്ഞു.