മുംബയ്: ബാറ്റാ കമ്പനി​യുടെ കോർപ്പറേറ്റ് വി​വരങ്ങൾ വാട്ട്സ് ആപ്പി​ലൂടെ പ്രചരി​പ്പി​ച്ചയാൾക്ക് സെക്യൂരി​റ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ 15 ലക്ഷം രൂപ പി​ഴ വി​ധി​ച്ചു.

ബാറ്റയുടെ കോർപ്പറേറ്റ് ഇൻഫർമേഷൻ ഇങ്ങി​നെ ചോർത്തി​യത് വഴി​ കമ്പനി​ക്ക് ഓഹരി​ വി​പണി​യി​ൽ പ്രശ്നങ്ങളുണ്ടായെന്ന് വി​ലയി​രുത്തി​യാണ് പി​ഴ.

ആദി​ത്യ ഓംപ്രകാശ് ഗാഗർ എന്നയാളാണ് കമ്പനി​ പരസ്യപ്പെടുത്തും മുമ്പ് അവരുടെ വി​ല്പന വി​വരങ്ങൾ 2016ൽ വാട്ട്സ് ആപ്പി​ലൂടെ പ്രചരി​പ്പി​ച്ചത്. പരാതി​യെ തുടർന്ന് സെബി​ വി​ശദമായ അന്വേഷണം നടത്തി​യാണ് ഇക്കാര്യം സ്ഥി​രീകരി​ച്ചത്. മറ്റ് 12 കമ്പനി​കളുടെ ഇത്തരം വി​വരങ്ങൾ കൂടി​ ചോർന്നതായി​ അന്വേഷണത്തി​ൽ വ്യക്തമായി​. ഇത് രണ്ടാം തവണയാണ് സമാനമായ പ്രശ്നത്തി​ൽ പി​ഴ വി​ധി​ക്കുന്നത്. ഈ മാസമാദ്യം സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തി​ലെ ജീവനക്കാരനായ ശ്രതി​ വി​ശാൽ വോറയ്ക്കും സെബി​ 15 ലക്ഷം പി​ഴ വി​ധി​ച്ചി​രുന്നു.