മുംബയ്: റിലയൻസ് ഓഹരി വില കുതിക്കുന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തി. 1,635 രൂപ. കഴിഞ്ഞ മാർച്ചിൽ 867.82 രൂപയായി ഇടിഞ്ഞ റിലയൻസ് ഓഹരി വമ്പൻ വിദേശ നിക്ഷേപ ത്തെ തുടർന്നാണ് കത്തിക്കയറിയത്.
ഫേസ് ബുക്ക് ഉൾപ്പടെ പത്ത് പ്രമുഖ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ രണ്ട് മാസത്തിനിടെ ഒരു ലക്ഷം കോടിയിലധികം രൂപയാണ് റിലയൻസ് ജിയോ പ്ളാറ്റ്ഫോമിൽ നിക്ഷേപിച്ചത്. 9.99 ശതമാനം ഓഹരി സ്വന്തമാക്കാൻ ഫേസ്ബുക്കാണ് 43,574 കോടിയുടെ വലിയ മുതൽമുടക്ക് നടത്തിയത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ റിലയൻസ് തീർത്തും കടരഹിതമായ കമ്പനിയായും മാറും. ഓഹരി വിലയിൽ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട് സാമ്പത്തിക വിദഗ്ദ്ധർ.