sbi

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് വീഡിയോ അധിഷ്ഠിത കെവൈസി സംവിധാനവുമായി എസ്.ബി.ഐ കാര്‍ഡ്‌സ്. കൊവിഡ് കാലത്ത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് കമ്പനി പുതിയ കെവൈസി സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സംവിധാനം ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ആരുമായും സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്നില്ല എന്നതാണ് പ്രധാന മെച്ചം. ഉപഭോക്താക്കളുടെ മുഖം തിരിച്ചറിഞ്ഞ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഒ.സി.ആര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വീഡിയോ കെ.വൈ.സി സംവിധാനത്തിന്റെ പ്രവര്‍ത്തനം.

ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ഫോമില്‍ ഇ-സിഗ്‌നേച്ചര്‍ നല്‍കി ആയിരിക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിയ്ക്കണ്ടത്. എസ്.ബി.ഐ വെബ്‌സൈറ്റില്‍ നിന്ന് അപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യുകയോ, ടെലികോളിങ്ങിലൂടെ ബാങ്കുമായി ബന്ധപ്പെടുകയോ ആകാം. ജിയോടാഗിംഗിലൂടെ ഉപഭോക്താവ് ഇന്ത്യയില്‍ തന്നെയാണെന്ന് ഉറപ്പിച്ചാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ഇനി ഡിജിറ്റല്‍ ഒപ്പോടെ അപേക്ഷ അപ്‌ലോഡ് ചെയ്യാം.