phone-

കൊച്ചി: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ടെക്‌നോ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ സ്പാര്‍ക് പവര്‍ 2 വില്പനക്കെത്തിച്ചു. Rs 9,999 രൂപ മാത്രം വിലയുള്ള ടെക്നോ സ്പാര്‍ക് പവര്‍ 2 പക്ഷെ പല മിഡ്-റേഞ്ച് സ്മാര്‍ട്ടഫോണുകളെയും അപേക്ഷിച്ച് 7 ഇഞ്ച് ഡിസ്പ്ലേയും കിടിലന്‍ ബാറ്ററി കപ്പാസിറ്റിയുമായാണ് വില്പനക്കെത്തിയിരിക്കുന്നത്. ഐസ് ജാഡയ്റ്റ്, മിസ്റ്റി ഗ്രേ കളര്‍ എന്നിങ്ങനെ രണ്ട് കളറുകളില്‍ വില്പനക്കെത്തിയ ടെക്നോ സ്പാര്‍ക് പവര്‍ 2, ഈ മാസം 23-ാം തിയതി മുതല്‍ ഈ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്‌ലിപ്കാര്‍ട്ടിലൂടെ ബുക്ക് ചെയ്യാം.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ എച്ച്‌ഐഒഎസ് 6.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ടെക്‌നോ സ്പാര്‍ക്ക് പവര്‍ 2 പ്രവര്‍ത്തിക്കുന്നത്.7 ഇഞ്ച് എച്ച്ഡി+ (720x1640 പിക്സല്‍) വാട്ടര്‍ ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഡിസ്പ്ലേയ്ക്ക് 20.5: 9 ആണ് ആസ്‌പെക്ട് റേഷ്യോ. 90.6 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും 480 നിറ്റ് ബ്രൈറ്റ്‌നെസ്സും ടെക്‌നോ സ്പാര്‍ക്ക് പവര്‍ 2-നുണ്ട്.4 ജിബി റാമുമായി ബന്ധിപ്പിച്ച 2 GHz മീഡിയടെക് ഹീലിയോ പി22 എംടികെ6762 ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന്റെ കരുത്ത്. 64 ജിബി ഇന്റെര്‍ണല്‍ മെമ്മോറി കൂടാതെ ഒരു മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് കപ്പാസിറ്റി 256 ജിബി വരെ ഉയര്‍ത്താം.

ക്വാഡ് ക്യാമറ സജ്ജീകരണം ആണ് ടെക്‌നോ സ്പാര്‍ക്ക് പവര്‍ 2ന്റെ മറ്റൊരു സവിശേഷത. f/1.85 അപ്പേര്‍ച്ചറുള്ള 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 115 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉള്ള സെക്കന്‍ഡറി വൈഡ് ആംഗിള്‍ ലെന്‍സ്, മറ്റൊരു 2.5 മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാന ക്യാമറ. ക്വാഡ് ഫ്‌ലാഷ് സപ്പോര്‍ട്ട്, ബോക്കെ ഇഫക്റ്റ്, ഓട്ടോ സീന്‍ ഡിറ്റക്ഷന്‍, എഐ ബോഡി ഷേപ്പിംഗ്, എഐ എച്ച്ഡിആര്‍, എആര്‍ മോഡ്, ഗൂഗിള്‍ ലെന്‍സ്, എഐ ബ്യൂട്ടി, പനോരമ എന്നിവ ഫീച്ചറുകളെല്ലാം ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6000 എംഎഎച്ച് ബാറ്ററിയാണ് ടെക്‌നോ സ്പാര്‍ക്ക് പവര്‍ 2-ലെ മറ്റൊരു പ്രധാന ഘടകം. ഒരു ഫുള്‍ ചാര്‍ജില്‍ ചാര്‍ജില്‍ നാല് ദിവസം വരെ പ്രവര്‍ത്തിക്കാനുള്ള ബാറ്ററി കപ്പാസിറ്റി ടെക്‌നോ സ്പാര്‍ക്ക് പവര്‍ 2-നുണ്ടത്രേ.