കൊച്ചി: കേരള സെക്യൂരിറ്റി പ്രോവൈഡേഴ്സ്‌ അസോസിയേഷൻ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. തമ്മനം ശാന്തിപുരം റോഡിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 ന്‌ എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ ജിജി അഞ്ചാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെൻട്രൽ അസോസിയേഷൻ ഒഫ് സെക്യൂരിറ്റി ഇൻഡസ്ട്രി ദേശീയ പ്രസിഡന്റ്‌ വിശ്വനാഥ് കുട്ടി പതാക ഉയർത്തും. അംഗങ്ങൾക്കുള്ള ഇൻഷ്വറൻസ് വിതരണം മുൻ പൊലീസ് സൂപ്രണ്ട് വിജയൻ നിർവഹിക്കും. അസോസിയേഷൻ തുടങ്ങുന്ന പുതിയ ട്രെയിനിംഗ് അക്കാഡമിയുടെ ഉദ്ഘാടനം മേജർ രഘുനാഥ് നിർവഹിക്കും. തുടർന്ന് നടക്കുന്ന വാർഷിക പൊതുയോഗം മേജർ രവി ഉദ്ഘാടനം ചെയ്യും. കൊവിഡ്‌ 19 മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് വേണ്ടി തൊഴിൽ മേള സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി പി.കെ. സുബ്രഹ്മണ്യൻ, സെക്രട്ടറി ഹരി, ട്രഷറർ പ്രകാശ് ബേബി എന്നിവർ പങ്കെടുത്തു.