pic

കൊച്ചി: ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന് അവസരം ഒരുക്കി ഗോദ്റെജ് അപ്ലയന്‍സസ്.ചെറുകിട വ്യാപാരികള്‍ക്കായുള്ള ഓണ്‍ലൈന്‍ ഷോപ്പ് പേജുകള്‍, വിദൂര വില്‍പനയ്ക്കായുള്ള വീഡിയോ പിന്തുണയോടെയുള്ള നീക്കങ്ങള്‍, വ്യാപാര പങ്കാളികളുടെ ഡിജിറ്റല്‍ രംഗത്ത് സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയ നീക്കങ്ങളാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്. കാല്‍ ലക്ഷത്തിലേറെ വരുന്ന വ്യാപാരികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.

ഗൂഗിള്‍ മൈ ബിസിനസ് വഴി ഓഫ്ലൈന്‍ ചെറുകിട വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം ഓരോരുത്തര്‍ക്കും ഫെയ്സ്ബുക്ക് ബിസിനസ് പേജും സൃഷ്ടിക്കാം.പേജുകള്‍ ജൂണ്‍ അവസാനത്തോടെ 25,000 ഓഫ്ലൈന്‍ റീട്ടെയലര്‍മാര്‍ക്കും ലഭ്യമാക്കും. വാട്ട്സാപ്പു വഴി ചര്‍ച്ച നടത്താനും വില്‍പന ഉറപ്പിക്കാനുമെല്ലാം പുതിയ പദ്ധതി സഹായകരമാകും.

പൈന്‍ ലാബിന്റെ ഇ പോസ് സൗകര്യം വഴി ഇഎംഐ അടക്കമുള്ള നിരവധി പെയ്മെന്റ് രീതികള്‍ ലഭ്യമാക്കുന്നുണ്ട്. അതിനു പുറമെ ബെനോയുടെ ഡിജിറ്റല്‍ പെയ്മെന്റ് സൗകര്യവും സംരംഭകര്‍ക്ക് ലഭ്യമാക്കും. ഭാവി സാദ്ധ്യകള്‍ക്ക് അനുസരിച്ച് ബിസിനസുകള്‍ നവീകരിയ്ക്കാന്‍ പദ്ധതി സഹായകരമാകും.