1  : എൽ.ബി.എസ് റോഡിലെ വെള്ളക്കെട്ട് : പുള്ളുവൻ കനാലിലേക്ക് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ല. ഇൗ ഭാഗത്ത് ഭൂമി കോൺക്രീറ്റ് ചെയ്ത് ഉയർത്തിയതിനാൽ ചെറിയ മഴപെയ്താലും വെള്ളക്കെട്ട് രൂക്ഷമാകും.

 നഗരസഭ : പുള്ളുവൻ കനാലിലേക്ക് വെള്ളമൊഴുക്കിവിടാൻ എന്തു ചെയ്യാനാവുമെന്ന് കണ്ടെത്താം. ഇതു വ്യക്തമാക്കി റിപ്പോർട്ട് നൽകാമെന്നും നഗരസഭയിലെ എക്സിക്യുട്ടീവ് എൻജിനീയർ ടി.എ. അമ്പിളി പറഞ്ഞു.

 ഹൈക്കോടതി : ജൂൺ 25 ന് വിഷയം വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് റിപ്പോർട്ട് നൽകണം.

2  പേരണ്ടൂർ കനാലിൽ ഉപേക്ഷിച്ച തൂണുകൾ : പേരണ്ടൂർ - തേവര കനാലിന്റെ പേരണ്ടൂർ ഭാഗത്ത് റെയിൽവെയുടെയും വാട്ടർ അതോറിറ്റിയുടെയും ഉപയോഗിക്കാത്ത തൂണുകൾ ഇപ്പോഴും കിടപ്പുണ്ട്.

 റെയിൽവെ : തൂണുകളിലൊന്ന് റെയിൽവെയുടേതാണ്. രണ്ട് ആഴ്ചയ്ക്കകം മാറ്റാം.

 വാട്ടർ അതോറിറ്റി : തൂണുകൾ നീക്കം ചെയ്യാൻ കൊച്ചി നഗരസഭയ്ക്ക് അനുമതി നൽകി ജൂൺ 16ന് കത്തുനൽകി. ഇതുവരെ നടപടിയില്ല.

 നഗരസഭ : ഇതിനുള്ള ആൾ സൗകര്യം നഗരസഭയ്ക്കില്ല. വാട്ടർ അതോറിറ്റി തന്നെ തൂണുകൾ നീക്കണം. അല്ലെങ്കിൽ ജില്ലാ ഭരണകൂടം ബദൽ സൗകര്യമൊരുക്കണം.

 ഹൈക്കോടതി : ജില്ലാ കളക്ടറോ അദ്ദേഹം നിർദേശിക്കുന്ന നോഡൽ ഒാഫീസറോ നഗരസഭയുടെയും വാട്ടർ അതോറിറ്റിയുടെയും യോഗം വിളിച്ചുചേർത്ത് പ്രശ്നം പരിഹരിക്കണം. റെയിൽവെയുടെ സഹായവും തേടാം.

3 കാരണക്കോടം കനാലിന്റെ പാർശ്വഭിത്തി തകർന്നു : കാരണക്കോടം കനാലിന്റെ ചില ഭാഗങ്ങളിലുള്ള പാർശ്വഭിത്തി തകർന്നു.

 നഗരസഭ : അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാർശ്വഭിത്തി വാട്ടർ അതോറിറ്റിയുടെ പണിയെ തുടർന്നാണ് ഇടിഞ്ഞുവീണത്. നേരത്തെ ചെയ്ത ജോലിയുടെ ആവർത്തനമാകുമെന്നതിനാൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വീണ്ടും നിർമ്മിക്കാനാവില്ല.

 വാട്ടർ അതോറിറ്റി : സ്ഥിരം അറ്റകുറ്റപ്പണികൾ മാത്രമാണ് ചെയ്തത്. ഭിത്തി ഇടിയാൻ കാരണം വാട്ടർ അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങളല്ല. നഗരസഭ തന്നെ നിർമ്മിക്കണം.

 ഹൈക്കോടതി : അറ്റകുറ്റപ്പണിയെന്നു കാണിച്ച് അമൃത് പദ്ധതിയിലുൾപ്പെടുത്തി പാർശ്വഭിത്തിയുടെ ഇടിഞ്ഞഭാഗം വീണ്ടും നിർമ്മിക്കാൻ കഴിയുമോയെന്ന് നഗരസഭ പരിശോധിക്കണം.