ആലുവ: എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ചൂർണിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം യൂണിറ്റ് രൂപീകരിച്ചു. ജില്ലാ കമ്മിറ്റിഅംഗം സി.വി. അനിൽ പതാക ഉയർത്തി. സി.പി.ഐ നേതാക്കളായ യൂസഫ് കുന്നത്തേരി, സിദ്ധിഖ്, പി.വൈ. നൗഷാദ്, കെ.എച്ച്. അഷറഫ്, കെ.കെ. അഷറഫ് എന്നിവർ സംസാരിച്ചു.