bdjs
കുത്തിയിരുപ്പ് സമരം ജില്ലാ സെക്രട്ടറി എം എ വാസു ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡൻറ് കെ എസ് വിജയൻ.ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ശ്രീകുമാർ തട്ടാരത്ത് തുടങ്ങിയവർ സമീപം

തൃക്കാക്കര : തൃക്കാക്കര നഗരസഭാ കൈയേറ്റക്കാരുടെ ആസ്ഥാനമായി മാറിയിരിക്കുകയാണെന്ന് ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി എം.എ വാസു പറഞ്ഞു. കാക്കനാട് വാഴക്കാലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കുവാനും വാഴക്കാലയിൽ തോടു കൈയേറി സ്വന്തം വീടിന്റെ മതിൽക്കെട്ടിന് അകത്താക്കിയ വ്യക്തിക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് നടത്തിയ കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരിന്നു അദ്ദേഹം. കഴിഞ്ഞ മഴക്കാലത്ത് മഴക്കാല മാർക്കറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. എന്നിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. മണ്ഡലം പ്രസിഡന്റ് കെ.എസ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം ജനറൽ സെക്രട്ടറി.സി സതീശൻ, മണ്ഡലം ട്രഷറർ ബി.ടി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ അഡ്വക്കേറ്റ് അശോകൻ എംപി ജിനീഷ് അഡ്വക്കേറ്റ് കിഷോർ കുമാർ എംടി അപ്പു കുമാരൻ കാക്കനാട് ദിലീപ് കുമാർ സന്നിഹിതരായിരുന്നു. കൈയേറ്റവും വെള്ളക്കെട്ടിലും നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിക്ക് നടപടി ഇല്ലാത്തിൽ പ്രതിഷേധിച്ചായിരുന്നു ബി.ഡ.ജെ.എസ് നിൽപ്പ് സമരം നടത്തിയത്.