കൊച്ചി : വിവിധ വ്യവസായ തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങളുയർത്തിയും ഇന്ധനവില വർദ്ധനവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.ടി.യു.സി എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി . ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സൻജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എസ്. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി, മണ്ഡലം സെക്രട്ടറി ബിനു വർഗീസ് എന്നിവർ സംസാരിച്ചു.