മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പുതിയതായി നിർമിക്കുന്ന ഒ.പി.അനക്‌സ് ബ്ലോക്കിന്റെ ശിലാസ്ഥാപനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു.
ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായി വരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ലിഫ്റ്റിന്റെ നിർമ്മാണം പൂർത്തിയായി ഫയർ വർക്കുകൾ നടന്ന് വരികയാണ് ഇത് പൂർത്തിയാകുന്നതോടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുമെന്നും ഇതോടൊപ്പം ആശുപത്രിയുടെ ചുറ്റുമതിലിന്റെയും കവാടത്തിന്റെ നിർമ്മാണം പൂർത്തിയാകുകയാമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ.സഹീർ, ഉമാമത്ത് സലീം, രാജി ജിലീപ്, സി.എം.സീതി, കൗൺസിലർമാരായ കെ.എ.അബ്ദുൽസലാം, സി.എം.ഷുക്കൂർ, പി.പ്രേംചന്ദ്, വാർഡ് കൗൺസിലർ ഷൈലജ അശോകൻ, പൊതുമരാമത്ത് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ജെസിമോൾ ജോഷ് വ, ആർ.എം.ഒ ഡോ.ധന്യ, നഗരസഭ കൗൺസിലർമാർ ആശുപത്രി വികസന സമിതി അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
#ഒ.പി.അനക്‌സ് ബ്ലോക്ക്
എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 99.60ലക്ഷം രൂപ മുതൽ മുടക്കിയാണ് ആശുപത്രി കവാടത്തിനോട് ചേർന്ന് പുതിയ ഒ.പി.അനക്‌സ് ബ്ലോക്ക് നിർമ്മിക്കുന്നത്. മൂന്ന് നിലകളിലായി നിർമിക്കുന്ന ബ്ലോക്കിന്റെ ഒന്നാം ഘട്ട നിർമ്മാണത്തിനാണ് തുടക്കമായത്. നിർദ്ധനരായ രോഗികളുടെ അഭയ കേന്ദ്രമായ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, ഏറ്റവും മികച്ച ലാബ് സൗകര്യം, അൾട്രാ സൗണ്ട് സ്‌കാനിംഗ് സൗകര്യം ആശുപത്രിയിൽ ഒരുങ്ങുകയാണന്നും എം.എൽ.എ പറഞ്ഞു.