onelineclass
പായിപ്ര ഗവ: യു പി സ്കൂളിലെ അദ്ധ്യാപകനായ കെ.എം നൗഫലിന്റെ ക്ലാസ് വീക്ഷിക്കുന്ന മകൾ ഒന്നാം ക്ലാസുകാരി അസമെഹ്റിൻ

മൂവാറ്റുപുഴ : അമ്മ ഒന്നാം ക്ലാസിലെ ടീച്ചർ. മകൻ അതേ സ്കൂളിലെ വിദ്യാർത്ഥി. പ്രവേശനോത്സവങ്ങളിലെ പതിവ് കാഴ്ചയാണിത്. എന്നാൽ ഇക്കുറി കൊവിഡ് കഥയാകെ മാറ്റിമറിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് മുന്നിലാണിപ്പോൾ വിദ്യാർത്ഥികൾ. ഇവിടെയും വ്യത്യസ്തമായ ഒരു ക്ലാസ് നടന്നു. പിതാവിന്റെ ഓൺലൈൻ ക്ലാസിൽ ഒന്നാം ക്ലാസുകാരി അച്ചടക്കത്തോടെ ഇരുന്നു. കഥകളും പാട്ടും പഠിച്ചു. പായിപ്ര ഗവ.യു .പി. സ്കൂളിലെ ഒന്നാം ക്ലാസ് അദ്ധ്യാപകനായ കെ.എം നൗഫലിന്റെയും മുളവൂർ എം. എസ്. എം .എൽ. പി സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്ന മകൾ അസ മെഹ്റിനുമാണ് ഓൺലൈൻ ക്ലാസുകളുടെ ലോകത്ത് കൗതുകമായത്.

അവധിക്കാലത്ത് നൗഫൽ മെന്റേഴ്സ് കേരളയുടെ നേതൃത്വത്തിൽ കുഞ്ഞുമലയാളം എന്ന പേരിൽ ഓൺലൈൻ ക്ലാസ്

എടുത്തിരുന്നു. ഇത് കുട്ടികൾക്ക് ഏറെ പ്രിയങ്കരമായിരുന്നു. മാത്രമല്ല രക്ഷിതാക്കളും അദ്ധ്യാപകരും ക്ലാസ് ഏറ്റെടുക്കുകയും ചെയ്തു. ഈ ക്ലാസിന്റെ വീഡിയോ വിദ്യാഭ്യാസ വിചക്ഷണനായ ഡോ.ടി പി കലാധരൻ ,എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമുൽ റോയി, ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ടി ടി പൗലോസ്, അദ്ധ്യാപകക്കൂട്ടം എന്നിവർക്ക് അയച്ചുകൊടുത്തു. ഇതുകണ്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗദ്ധ സമിതിയുടെ പരിശോധിക്കുയും ശേഷം ക്ലാസ് എടുക്കാൻ അവസരം നൽകുകയുമായിരുന്നു.സ്വന്തമായി തയ്യാറാക്കിയ പാഠ്യരീതിലൂടെയാണ് ക്ലാസിലൂടെ നൗഫൽ ക്ലാസ് എടുക്കുന്നത്.